‘ഹൃദയപൂർവ്വം’; ഡിവൈഎഫ്ഐ ഇരിങ്ങൽ കമ്മിറ്റി രണ്ടാം ഘട്ട പൊതിച്ചോർ വിതരണം ചെയ്തു

news image
Sep 22, 2022, 3:35 pm GMT+0000 payyolionline.in

ഇരിങ്ങൽ:  ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന പരിപാടിയായ ‘ഹൃദയപൂർവ്വം’ പരിപാടിയിലേക്ക് ഇരിങ്ങൽ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാം ഘട്ട പൊതിച്ചോർ വിതരണം ചെയ്തു.

പൊതിച്ചോർ വിതരണം സിപിഐഎം ഇരിങ്ങൽ ലോക്കൽ സെക്രട്ടറി  പി.ഷാജി ഫ്ലാഗ് ഓഫ്‌ ചെയ്തു. വിതരണ ഉദ്ഘാടനം ഡി വൈ എഫ് ഐ ഇരിങ്ങൽ മേഖല സെക്രട്ടറി വിവേക് ടി എം ഉദ്ഘാടനം ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe