കെ.എസ്.എസ്.പി.എ  നിയോജകമണ്ഡലം സമ്മേളനം 22-ന് പയ്യോളിയിൽ; സ്വാഗത സംഘം രൂപീകരിച്ചു

news image
Nov 8, 2026, 2:36 pm GMT+0000 payyolionline.in

പയ്യോളി :കെ.എസ്.എസ്.പി.എ  കൊയിലാണ്ടി നിയോജക മണ്ഡലം വാർഷിക സമ്മേളനം 2026 നവംബർ 22 ന് പയ്യോളിയിൽ നടത്താൻ തീരുമാനിച്ചു. പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ വെച് നടത്തിയ കെ.എസ്.എസ്.പി.എ സമ്മേളനത്തിൻ്റെ ഉദ്ഘാടനം സ്വാഗതസംഘം ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ്‌ കെ.ടി.വിനോദൻ നിർവഹിച്ചു. കെ.എസ്.എസ്.പി.എ നിയോജക മണ്ഡലം പ്രസിഡന്റ്‌ പി ബാബുരാജ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ. പി. സി. മെമ്പർ മഠത്തിൽ നാണു മാസ്റ്റർ, നഗരസഭ വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി, അനിൽകുമാർ, ശിവദാസൻ വാഴയിൽ, ബാലൻ ഒതയോത്ത്, കൃഷ്ണൻ കെ. എം. കെ.ടി.സത്യൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ:

​രക്ഷാധികാരികൾ: ഷാഫി പറമ്പിൽ എം.പി., അഡ്വ. കെ. പ്രവീൺ കുമാർ

​ചെയർമാൻ: മൂജേഷ് ശാസ്ത്രി (വൈസ് ചെയർമാൻ, പയ്യോളി നഗരസഭ)

​വൈസ് ചെയർമാന്മാർ: പി. വത്സരാജ് (KSSPA സംസ്ഥാന കൗൺസിൽ അംഗം), രാജീവൻ മഠത്തിൽ (KSSPA സംസ്ഥാന കൗൺസിൽ അംഗം)

​ജനറൽ കൺവീനർ: പി. ബാബുരാജ് (KSSPA നിയോജകമണ്ഡലം പ്രസിഡന്റ്)

​വർക്കിംഗ് കൺവീനർ: രാജീവൻ ഒതയോത്ത് (KSSPA നിയോജകമണ്ഡലം സെക്രട്ടറി)

​ജോയിന്റ് കൺവീനർമാർ: മുത്തു കൃഷ്ണൻ പി., പ്രകാശൻ കൂവിൽ, രാജൻ ടി.കെ.

​ട്രഷറർ: ഇന്ദിര ടി.കെ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe