എ ടി അഷ്റഫ് സ്മാരക റെഡ്ക്രോസ് അവാർഡ് ; അപേക്ഷ ക്ഷണിച്ചു

news image
Jul 23, 2023, 3:09 am GMT+0000 payyolionline.in

കൊയിലാണ്ടി : എ ടി അഷ്റഫ് സ്മാരക റെഡ്ക്രോസ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യൻ റെഡ്ക്രോസ് വളണ്ടിയറും ഫയർ ആന്റ് റസ്ക്യു ചീഫ് വാർഡനും ദുരന്ത നിവാരണ പ്രവർത്തകനുമായിരുന്ന എ.ടി.അഷ്റഫിന്റെ സ്മരണയിൽ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി താലൂക്ക് കമ്മിറ്റി ഏർപ്പെടുത്തിയ ദുരന്തനിവാരണ ആരോഗ്യ, ജീവകാരുണ്യ സന്നദ്ധ പ്രവർത്തകനുള്ള മൂന്നാമത് ജില്ലാതല അവാർഡിന് അപേക്ഷ ക്ഷണിച്ചു.

പ്രശസ്തിപത്രവും ശില്പവും 5001 രൂപയുമടങ്ങുന്നതാണ് അവാർഡ്. കോഴിക്കോട് ജില്ലയിൽ സ്ഥിരതാമസമാക്കിയ റെഡ്ക്രോസ് അംഗമല്ലാത്ത വ്യക്തികൾക്ക് വേണ്ടി സംഘടനകൾക്കും സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും നോമിനേഷൻ സമർപ്പിക്കാം.
ആഗസ്ത് 5 ന് മുമ്പ് സെക്രട്ടറി, ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി, റെഡ്ക്രോസ് ഭവൻ കൊയിലാണ്ടി, 673305 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ 9447478112

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe