തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിൽ അതി ദരിദ്രരുടെ മെഡിക്കൽ ക്യാമ്പുകൾക്ക് തുടക്കമായി. വാർഡ് 3 ൽ കരുവാണ്ടിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് പഞ്ചായത്ത്തല ഉദ്ഘാടനം ചെയ്തു .
വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടിയുടെ അധ്യക്ഷതയിൽ ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷമാരായ പ്രനില സത്യൻ ,ഷക്കീല കെ പി മേലടി സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ മംഗള, മെമ്പർമാരായ ബിനു കാരോളി, ദിബിഷ എം കെ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബൈജുലാൽ, ജോഗേഷ് എന്നിവർ സംസാരിച്ചു