വടകര : ഇന്ന് നടന്ന വടകര ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി അഡ്വ.കെ.എം രാംദാസിനേയും സിക്രട്ടരിയായി അഡ്വ.കെ.ഷാജീവിനേയും തിരഞ്ഞെടുത്തു. ആകെ 242 വോട്ടുകൾ പോൾ ചെയ്തു.
രാംദാസിന് 160 വോട്ടുകളും എതിർ സ്ഥാനാർത്ഥിക്ക് 80 വോട്ടുകളും ലഭിച്ചു.രണ്ട് വോട്ടുകൾ അസാധുവായി. സിക്രട്ടരി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഷാജീവിന് 154 വോട്ടുകളും എതിർ സ്ഥാനാർത്ഥിക്ക് 86 വോട്ടുകളും ലഭിച്ചു.2 വോട്ടുകൾ അസാധുവായി. മറ്റു സ്ഥാനങ്ങളിലേക്ക് മത്സരം നടന്നില്ല. വൈസ് പ്രസിഡന്റായി. ഇ.വിലിജീഷ് ജോയിന്റ് സിക്രട്ടരിയായി കെ. പ്രവീൺ കുമാർ ലൈബ്രറ്റേറിയനായി ബിന്ദു കെ എന്നിവരെ തിരഞ്ഞെടുത്തു.