മേപ്പയൂർ: മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ വിദ്യാർത്ഥികൾക്കായി ആധുനിക സൗകര്യങ്ങളോടെയുള്ള ബയോളജി–കെമിസ്ട്രി ലാബിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് ലാബ് നിർമ്മിക്കുന്നത്.
വിദ്യാർത്ഥികളുടെ ശാസ്ത്രപഠനം കൂടുതൽ മികവുറ്റതാക്കുന്നതിനും സിദ്ധാന്തപരമായ അറിവിനൊപ്പം പ്രായോഗിക പരിശീലനം ഉറപ്പാക്കുന്നതിനും ലാബിന്റെ നിർമ്മാണം ഏറെ സഹായകരമാകും.ലാബ് പ്രവൃത്തി പൂർത്തിയാകുന്ന മുറക്ക് ലാബ് ഉപകരണങ്ങൾ ഒരുക്കുന്നതിനായി 10 ലക്ഷം രൂപ അനുവദിക്കുമെന്ന് ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത് പറഞ്ഞു. സ്കൂളിൽ നടന്ന പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി.ടി.എ. പ്രസിഡന്റ് വി.പി. ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ടി.കെ. പ്രമോദ് കുമാർ സ്വാഗതം പറഞ്ഞു. മേപ്പയൂർ ഗ്രാമപഞ്ചായത്തംഗം സുനിത ആച്ചിക്കുളങ്ങര വിശിഷ്ടാതിഥിയായി. എസ്.എം.സി ചെയർമാൻ ഷബീർ ജന്നത്ത്, പി.ടി.എ വൈസ് പ്രസിഡന്റ്
കെ.എം.എ. അസീസ്,സ്കൂൾ പ്രിൻസിപ്പാൾ എം.സക്കിർ, സ്കൂൾ ഹെഡ് മിസ്ട്രസ് ടി. സുനന്ദ, അക്കാദമിക് കോർഡിനേറ്റർ ആർ.അർച്ചന, പി.കെ. പ്രിയേഷ് കുമാർ, ടി.എം.അഫ്സ, എ.സുഭാഷ് കുമാർ, എം. സിനി, ശ്രീജേഷ് എടത്തുംകര എന്നിവർ സംസാരിച്ചു.
.
