നെടുമ്പാശേരി മിനി കൂപ്പർ അപകടം: സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്‌സൈസ്

news image
Nov 24, 2026, 5:53 am GMT+0000 payyolionline.in

എറണാകുളം: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനി കൂപ്പർ അപകട കേസിൽ മുഖ്യ പ്രതി സുഹൈൽ സജീവിന്റെ അറസ്റ്റ് രേഖപ്പെടുത്തി എക്‌സൈസ്. 23 വയസിൽ താഴെയുള്ളയാൾ മദ്യം കഴിച്ചതിനാണ് അറസ്റ്റ്. ജാമ്യത്തിൽ ഇറങ്ങിയ സുഹൈൽ എക്‌സൈസ് ഓഫിസിൽ ഹാജരായപ്പോൾ ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മദ്യപിച്ചതുമായി ബന്ധപ്പെട്ട് ഒരു ബാറിൽ നിന്ന് മാത്രം ഏകദേശം 4500 രൂപയുടെ ബില്ല് ഇയാൾക്ക് വന്നിരുന്നുവെന്ന് എക്‌സൈസ് കണ്ടെത്തിയിരുന്നു. ഒപ്പം അവിടെയുള്ള സിസിടിവി ദൃശ്യങ്ങളടക്കം സ്വീകരിക്കുകയും ചെയ്തു. അബ്കാരി ആക്റ്റ് പ്രകാരമാണ് കേസ്. സുഹൈൽ സജീവ് കഴിഞ്ഞ ആഴ്ചയാണ് ജാമ്യത്തിൽ ഇറങ്ങിയത്. പുറത്തിറങ്ങി രണ്ട് ദിവസത്തിന് ശേഷമാണ് ഇയാൾ എക്‌സൈസിന് മുന്നിൽ ഹാജരായത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിടുകയായിരുന്നു.

കാക്കനാട് ബോസ്റ്റൽ സ്‌കൂളിൽ നിന്നാണ് സുഹൈൽ സജീവ് പുറത്തിറങ്ങിയത്. 36 ദിവസങ്ങൾക്ക് ശേഷമാണ് മോചിതനായത്. കേസിൽ സുഹൈലിനൊപ്പം അറസ്റ്റിലായ ജോയൽ എസ്. ആന്റോ, നിനവ്, അമീൻ ഷാ എന്നിവർക്ക് നേരത്തെജാമ്യം ലഭിച്ചിരുന്നു. 10 ദിവസത്തിനുശേഷം മാത്രമേ സുഹൈലിനെ മോചിപ്പിക്കാവു എന്ന കോടതി വ്യവസ്ഥയെ തുടർന്നാണ് സുഹൈൽ സജീവ് പിന്നീട് പുറത്തിറങ്ങിയത്. മജിസ്‌ട്രേറ്റ് കോടതിയും ജില്ലാ കോടതിയും നേരത്തെ സുഹൈലിന്റെ ജാമ്യ അപേക്ഷ തള്ളിയിരുന്നു പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.

ഒക്ടോബർ 11 ന് പുലർച്ചെയാണ് നെടുമ്പാശേരി എയർപോർട്ട് റോഡിൽ വച്ച് ആണ് അപകടം ഉണ്ടാകുന്നത്. ഒന്നാംപ്രതി സുഹൈൽ സജീവ് മദ്യപിച്ച് ഓടിച്ച വാഹനം ഇടിച്ച് മൂന്നു പേരാണ് മരിച്ചത്. വാഹനം ഓടിച്ച സുഹൈൽ സജീവിനെതിരെ നരഹത്യാ കുറ്റവും ഒപ്പം ഉണ്ടായിരുന്ന മറ്റു മൂന്നുപേർക്കെതിരെ പ്രേരണ കുറ്റവുമാണ് ചുമത്തിയിട്ടുള്ളത്. കേസിൽ ഈ മാസം അവസാനത്തോടെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe