ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പയ്യോളിയിൽ വനിതാ ലീഗ് അനുശോചനം രേഖപ്പെടുത്തി

news image
Jul 18, 2023, 4:27 pm GMT+0000 payyolionline.in

പയ്യോളി: ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പയ്യോളി വനിതാ ലീഗ് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട്
ഒരു മിനിറ്റ് മൗനമാചരിച്ചു. മുൻസിപ്പൽ വനിതാ ലീഗ് പ്രവർത്തക സമിതി യോഗം വൈസ് പ്രസിഡണ്ട് സെഫിയ വായോത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യോഗം മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ മേലടി ഉദ്ഘാടനം ചെയ്തു.


ചടങ്ങിൽ മുൻസിപ്പൽ മുസ്ലിം ലീഗ് ആക്ടിംങ്ങ് പ്രസിഡണ്ട് ഏ.പി.കുഞ്ഞബ്ദുള്ള , മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ഏ.പി.റസാഖ് , മണ്ഡലം വനിതാ ലീഗ് ട്രഷറർ ഏ.പി റഹ്മത്ത് , മണ്ഡലം വനിതാ ലീഗ് സെക്രട്ടറി സാഹിറ കോട്ടക്കൽ എന്നിവർ പ്രസംഗിച്ചു. വനിതാ ലീഗ് ജില്ലാ കമ്മിറ്റിയുടെ ക്യാമ്പയിൻ്റെ ഭാഗമായി നടന്നു വരുന്ന “ലീഡറാസ്ഗോ ” എന്ന പേരിൽ ഏകദിന എക്സിക്യൂട്ടീവ് ക്യാമ്പ് ജൂലായ് 30 ന് നടത്താൻ തീരുമാനിച്ചു.
ക്യാമ്പിൽ സംസ്ഥാന വനിതാ ലീഗ് ജനറൽ സെക്രട്ടറി അഡ്വ: പി. കുത്സുവിനെ ആദരിക്കാനും തീരുമാനമായി.
യോഗത്തിൽ വനിതാ ലീഗ് മുൻസിപ്പൽ കമ്മിറ്റി ജനറൽ സെക്രട്ടറി , എം വി സമീറ സ്വാഗതവും ,ട്രഷറർ എസ്.കെ.പി..ഷരീഫ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe