പയ്യോളി: യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പയ്യോളിയിൽ യൂത്ത് ലീഗ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു.
അറസ്റ്റുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നടത്തിയ പ്രകടനത്തിനിടെയാണ് ദേശീയപാത ഉപരോധം. പയ്യോളി സിഐ കെസി സുഭാഷ് ബാബു എസ് ഐ എസ് എസ് ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് പ്രതിഷേധക്കാരെ അനുനയിപ്പിച്ച് പിന്തിരിപ്പിച്ചു. സംഭവത്തെ തുടർന്ന് അല്പസമയം ദേശീയപാതയിൽ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു. പയ്യോളി മുനിസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനം നടത്തിയത്. യൂത്ത് ലീഗ് പ്രസിഡണ്ട് എസ് കെ സമീർ, എ വി സക്കറിയ, മൻസൂർ മൂരാട്, സവാദ് വയരോളി, സഹദ് കോട്ടക്കൽ തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.