മൂടാടി പഞ്ചായത്തിലെ അരീക്കര തോട് ഉദ്ഘാടനം

news image
May 26, 2023, 6:04 pm GMT+0000 payyolionline.in

മൂടാടി : പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മൂടാടി ഗ്രാമപഞ്ചായത്ത് 3-ാം വാർഡിൽ നിർമ്മിച്ച അരീക്കര തോട് മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീ കുമാറിൻ്റെ അദ്ധ്യക്ഷതയിൽ പി.ബാബുരാജ് (പ്രസിഡൻ്റ് ബ്ലോക്ക് പഞ്ചായത്ത്) ഉദ്ഘാടനം ചെയ്തു.

കെ. ജീവനന്ദൻ (ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ), അബനീഷ്(ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), ജുബീഷ് (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), രവി മാസ്റ്റർ ( 3-ാം വാർഡ് വികസന സമിതി കൺവീനർ), വി.വി സുരേഷ്, കെ.കെ ഗോവിന്ദൻ, മൊയ്തീൻ ഹാജി മനാർ, പി.നാരായണൻ മാസ്ററർ, രവി മാസ്റ്റർ വീക്കുറ്റിയിൽ, പുഷ്പഗ്രീൻവ്യൂ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹറ ഖാദർ സ്വാഗതവും വാർഡ് മെമ്പർ രജുല ടി.എം നന്ദിയും പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe