മുയിപ്പോത്ത് : ഏകാധിപത്യവും വർഗീയതയും അഴിമതിയും അരയ്ക്കിട്ടുറപ്പിക്കാൻ വേണ്ടി ജനാധിപത്യത്തെ തുറുങ്കിലടയ്ക്കാനുള്ള കേന്ദ്ര സർക്കാർനീക്കങ്ങളെ ചെറുത്തു തോല്പിക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്. വൻകിട കോർപറേറ്റുകൾക്ക് രാജ്യത്തിൻ്റെ മൂലധനം തന്നെ തീറെഴുതികമ്മിഷൻ കൈപ്പറ്റുന്ന മോദി സർക്കാർ രാഹുൽ ഗാന്ധിക്കേർപ്പെടുത്തിയ വിലക്ക് ജനാധിപത്യ ഭാരതം പുച്ഛിച്ചുതള്ളും. രാഷ്ട്രത്തിന് വേണ്ടി ത്യാഗം ചെയ്ത രക്തസാക്ഷികളുടെ പാരമ്പര്യമുള്ള നെഹ്റു കുടുംബത്തോടൊപ്പം ഇന്ത്യയുണ്ടാവുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കേന്ദ്രസർക്കാരിൻ്റെ ജനാധിപത്യ ധ്വംസനത്തിനിരയാവുന്ന രാഹുൽ ഗാന്ധിയ്ക്ക്ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട്ചെറുവണ്ണൂർ പഞ്ചായത്ത് മുസ് ലിംലീഗ്കമ്മിറ്റിസംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അബ്ദുൽ കരീംകോച്ചേരി അധ്യക്ഷത വഹിച്ചു.എം.വി മുനീർ മാസ്റ്റർ സ്വാഗതം പറഞ്ഞു. എൻ എം കുഞ്ഞബ്ദുള്ള, കെ.കെ നൗഫൽ, പി കുഞ്ഞമ്മദ് ഹാജി, കെ.ടി.കെകുഞ്ഞമ്മദ്, ഖാസിം മാസ്റ്റർ ആവള, കുനീമ്മൽ മൊയ്തു, ബക്കർ മൈന്തൂര്, കെ.എം അബ്ദുറഹിമാൻ, എൻ കെ ഇബ്രാഹിം, എൻ യുസഫ് ഹാജി,അഫ്സൽ പയോളി, കെ.പി അസൈനാർപ്രസംഗിച്ചു.