തിരുവനന്തപുരം: സംസ്ഥാനത്തെ മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ തസ്തികകളിൽ സർക്കാർ വിപുലമായ അഴിച്ചുപണി നടത്തി ഉത്തരവിറക്കി. എൻ. പ്രശാന്ത് ഐ.എ.എസിനെ യുവജന-കായിക വകുപ്പുകളുടെ സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു. ഇതിന് പുറമേ ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ, ജലവിഭവ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എന്നീ സുപ്രധാന അധിക ചുമതലകൾ കൂടി അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. നേരത്തെ വാട്ടർ റിസോഴ്സ് ഡിപ്പാർട്ട്മെന്റ് സ്പെഷ്യൽ സെക്രട്ടറി ആയിരുന്ന എസ്. സുഹാസ് ഐ.എ.എസിനെ കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ സ്പെഷ്യൽ സെക്രട്ടറിയായാണ് മാറ്റി നിയമിച്ചിരിക്കുന്നത്.
വിവിധ സർക്കാർ വകുപ്പുകളിലെ മാനേജിങ് ഡയറക്ടർ (എം.ഡി.), സ്പെഷ്യൽ അക്കാദമി വിഭാഗങ്ങളിലും പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചിട്ടുണ്ട്. സഹകരണ സൊസൈറ്റി രജിസ്ട്രാർ പദവിയിലുണ്ടായിരുന്ന പ്രേം കൃഷ്ണൻ ഐ.എ.എസിനെ വാട്ടർ അതോറിറ്റിയുടെ പുതിയ എം.ഡി.യായി നിയമിച്ചു. കൃഷിവകുപ്പ് ഡയറക്ടർ ആയിരുന്ന ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസിനെ സ്കിൽസ് എക്സലൻസ് അക്കാദമിയുടെ പുതിയ എം.ഡി.യായും നിയമിച്ചു സർക്കാർ ഉത്തരവായി.
